സെന്റ് ലൂസിയ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; ഭുവനേശ്വറിനു അഞ്ചു വിക്കറ്റ്

ശനി, 13 ഓഗസ്റ്റ് 2016 (08:53 IST)
ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് 225 റൺസിനു പുറത്ത്. ഭുവനേശ്വർ കുമാറിന്റെ ഉജ്വല ബോളിങിലാണ് വിന്‍ഡീസ് തകര്‍ന്നടിഞ്ഞത്. 23.4 ഓവറിൽ 10 മെയ്ഡൻ ഓവര്‍ എറിഞ്ഞ ഭുവനേശ്വർ വെറും 33 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി.
 
നാലാം വിക്കറ്റിൽ മർലോൺ സാമുവൽസും ജെർമെയ്ൻ ബ്ലാക്ക്‌വുഡും ക്രീസിൽ നിൽക്കെ സുരക്ഷിത നിലയിലായിരുന്നു വിൻഡീസ്. നാലാം ദിനം ലഞ്ചിനു പിരിയുമ്പോൾ മൂന്നിന് 194 റൺസ് എന്ന നിലയിലായിരുന്നു വിന്‍ഡീസ്. തുടര്‍ന്ന്  31 റൺസ് നേടുന്നതിനിടെ ശേഷിച്ച ഏഴു വിക്കറ്റുകളും അവര്‍ക്ക് നഷ്ടമായി. 
 
രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടിയിട്ടുണ്ട്. ലോകേഷ് രാഹുൽ (28), ശിഖർ ധവാൻ (26), വിരാട് കോഹ്‌ലി (4) എന്നിവര്‍ പുറത്തായി. 51 റൺസുമായി രാഹാനെയും 41 റണ്‍സുമായി രോഹിത് ശർമ്മയുമാണ് ക്രീസിൽ.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക