ടീമിലേക്ക് എന്ന് തിരിച്ചെത്തുമെന്നറിയില്ല : തുറന്ന് പറഞ്ഞ് ഇന്ത്യൻ സൂപ്പർതാരം

അഭിറാം മനോഹർ
തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (12:03 IST)
കഴിഞ്ഞ കുറച്ച് മാസങ്ങളായി പരിക്ക് വിടാതെ അലട്ടുന്ന താരമാണ് ഇന്ത്യയുടെ ഭുവനേശ്വർ കുമാർ. പരിക്കിനെ തുടർന്ന് ഏറെകാലമായി ടീമിന് വെളിയിലായിരുന്ന ഭുവനേശ്വർ ഏറെക്കാലം കഴിഞ്ഞ് വിൻഡീസിനെതിരായ പരമ്പരയിൽ തിരിച്ചെത്തിയെങ്കിലും പരമ്പരക്കിടെ താരം വീണ്ടും പരിക്കേറ്റ് പുറത്തായിരുന്നു. ഇപ്പോളിതാ തന്റെ പരിക്കിനെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് ഭുവനേശ്വർ കുമാർ.
 
താൻ പരിക്കിൽ നിന്നും മോചിതനായി എന്ന് തിരിച്ചെത്തുമെന്ന് പറയാൻ സാധിക്കില്ലെന്നാണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ സ്പോർട്സ് ഹെർണിയയാണ് തന്നെ അലട്ടുന്നതെന്നും ഇത് മാറ്റാൻ ശസ്ത്രക്രിയ വേണ്ടിവരുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ഭുവി പറഞ്ഞു. 'എത്രയും വേഗം പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്തുകയാണ് ലക്ഷ്യം എന്നാൽ അതിന് എത്രകാലം വേണ്ടിവരുമെന്ന് അറിയില്ല' ഭുവി പറഞ്ഞു.
 
അതേസമയം പരിക്കിനെ തുടർന്ന് മൂന്ന് മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പര നഷ്ടമാകുന്ന ഭുവിക്ക് പിന്നാലെ നടക്കാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനവും നഷ്ടമാകുമെന്നാണ് കരുതുന്നത്. തുടർച്ചയായി പരിക്കുകൾ അലട്ടുന്നതിനാൽ ഭുവി അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ കളിക്കുന്ന കാര്യത്തിൽ പോലും ഇപ്പോൾ ഉറപ്പ് പറയാനാകില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ദരുടെ അഭിപ്രായം
 

അനുബന്ധ വാര്‍ത്തകള്‍

Next Article