ജര്‍മ്മന്‍ ബുണ്ടെസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിന് കിരീടം

ഞായര്‍, 8 മെയ് 2016 (10:55 IST)
ജര്‍മ്മന്‍ ബുണ്ടെസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിന് കിരീടം. ഇംഗോള്‍സ്റ്റാഡിനെ പരാജയപ്പെടുത്തുകയും ബൊറൂസിയ ഡോര്‍ട്മുണ്ട് ഫ്രാങ്ക്ഫര്‍ട്ടിനോട് തോല്‍‌ക്കുകയും ചെയ്തതോടെയാണ് ബയേണ്‍ മ്യൂണിക് ബുണ്ടെസ് ലിഗയിലെ അപ്രമാദിത്യം നിലനിര്‍ത്തിയത്. സൂപ്പര്‍ താരം ലെവന്‍ഡോസ്കിയുടെ ഇരട്ട ഗോള്‍ മികവിലായിരുന്നു ബയേണിന്‍റെ ജയം.
 
ലീഗില്‍ ഒരു മത്സരം ബാക്കി നില്‍ക്കെയാണ് ബയേണ്‍ കിരീടമുറപ്പിച്ചത്. ഇംഗോള്‍സ്റ്റാഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ബയേണ്‍ മ്യൂണികിന്‍റെ തുടര്‍ച്ചയായ നാലാം കിരീട നേട്ടം. ലീഗില്‍ 33 മത്സരങ്ങളില്‍ നിന്ന് 85 പോയിന്‍റോടെയാണ് ബയേണ്‍ കിരീടത്തില്‍ മുത്തമിട്ടത്. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് 77 പോയിന്‍റാണുള്ളത്. 
 
ഈ സീസന്‍റെ അവസാനം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറുന്ന പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളക്ക് വീരോചിത വിടവാങ്ങല്‍ നല്‍കാനും ടീമിനു കഴുഞ്ഞു. ഗ്വാര്‍ഡിയോളക്ക് കീഴില്‍ ബയേണിന്‍റെ മൂന്നാം ലീഗ് കിരീടമാണിത്. 29 ഗോള്‍നേടിയ ലെവന്‍ഡോ‌സ്കിയും 20 ഗോളുമായി തോമസ് മുള്ളറുമാണ് ടീമിനെ മുന്നോട്ടുനയിച്ചത്. മധ്യനിരയില്‍ ഡഗ്ലസ് കോസ്റ്റയുടെ പ്രകടനവും നിര്‍ണ്ണായകമായി. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക