ആഷസ് പരമ്പര: ഇംഗ്ലണ്ടിന് 121 റണ്‍സ് വിജയലക്ഷ്യം
ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്‌ടിന് 121 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകര്‍ച്ച നേരിട്ട ഓസ്ട്രേലിയ 265 റണ്‍സിന് പുറത്താകുകയായിരുന്നു.
ഏഴിന് 168 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഓസിസിനെ വിക്കറ്റ് കീപ്പര്‍ പീറ്റര്‍ നെവില്‍ (59), മിച്ചല്‍ സ്റ്റാര്‍ക്ക് (58) എന്നിവരുടെ പ്രകടനമാണ് 120 റണ്‍സ് ലീഡ് നേടിക്കൊടുത്തത്.12 റണ്‍സോടെ നഥാന്‍ ലയോണ്‍ പുറത്താകാതെ നിന്നു.
ആറ് വിക്കറ്റ് വീഴ്‌ത്തി ഇംഗ്ലീഷ് പേസര്‍ സ്റ്റീവ് ഫിന്നാണ് ഓസ്ട്രേലിയയെ തകര്‍ത്തത്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് 136 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇതിന് മറുപടിയായി ഇംഗ്ലണ്‌ട് 281 റണ്‍സ് നേടിയിരുന്നു.