ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ കരുത്തനായ സ്റ്റാര്‍ ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്സനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ടീം ഡയറക്ടര്‍ ആന്‍ഡ്രു സ്ട്രൌസ് രംഗത്ത്. പീറ്റേഴ്സനെ നീക്കം ചെയ്യാനുള്ള തീരുമാനം ആത്യന്തികമായി ടീമിന് ഗുണകരമായി. അദ്ദേഹം ടീമില്‍ ഇല്ലാത്ത സാഹചര്യത്തോട് പൊരുത്തപ്പെട്ടു കഴിഞ്ഞു. പീറ്റേഴ്സനില്ലാത്ത നിലയില്‍ ടീം ഇതിനോടകം തന്നെ ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നും സ്ട്രൌസ് വ്യക്തമാക്കി.
കെവിന്‍ പീറ്റേഴ്സനെ ടീമില്‍ നിന്ന് പുറത്താക്കിയ സാഹചര്യം സമ്മര്‍ദ്ദം സമ്മാനിക്കുന്നതായിരുന്നു. അപകടകരമായ സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. പിച്ചില്‍ നടക്കുന്ന എന്ത് സംഭവവും അപ്രസക്തമാകുന്ന സമയമായിരുന്നു കെ പിയെ ഒഴിവാക്കിയ സാഹചര്യം. എന്നാല്‍ മുന്നോടുള്ള യാത്രയില്‍ വ്യക്തത നല്‍കാനാണ് താന്‍ ശ്രമിച്ചതെന്നും സ്ട്രൌസ് പറഞ്ഞു.
ഇന്ന് ടീമിലെ ഓരോ കളിക്കാരനും അവരുടെ സാന്നിധ്യം എന്താണെന്ന് തെളിച്ചു കൊണ്ടിരിക്കുകയാണ്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ നിന്നും ടീം ഏറേ മുന്നോട്ടു പോയി. ഇവിടെ നിന്നും ഇംഗ്ലീഷ് ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാനാണ് ഇനിയുള്ള ശ്രദ്ധ വേണ്ടതെന്നും സ്ട്രൌസ് ചൂണ്ടിക്കാട്ടി.