ഈ തുണിയില്ലാതെ നടക്കുന്നവനാണോ ശക്തിമാനാകേണ്ടത്?, രൺവീറിനെതിരെ പഴയ ശക്തിമാൻ

അഭിറാം മനോഹർ
ചൊവ്വ, 19 മാര്‍ച്ച് 2024 (20:19 IST)
shaktiman,Ranveer singh
90കളില്‍ ജനിച്ച ഒരു തലമുറയ്ക്ക് ഏറെ പ്രിയപ്പെട്ട സൂപ്പര്‍ ഹീറോ കഥാപാത്രമാണ് ശക്തിമാന്‍. മിനിസ്‌ക്രീനില്‍ തരംഗമായിരുന്ന ശക്തിമാന്‍ ബിഗ് സ്‌ക്രീനില്‍ ഒരുങ്ങുമ്പോള്‍ നായകനാകുന്നത് ബോളിവുഡ് താരമായ രണ്‍വീര്‍ സിംഗാണ്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയെ പറ്റി കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. ഇതിനിടയില്‍ രണ്‍വീര്‍ സിങ് ശക്തിമാനാകുന്നതിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ശക്തിമാനായി മിനിസ്‌ക്രീനില്‍ വേഷമിട്ട മുകേഷ് ഖന്ന.
 
നഗ്‌നമായി ഫോട്ടോഷൂട്ട് പോലും നടത്തിയ രണ്‍വീര്‍ സിംഗ് ശക്തിമാനായി മാറുന്നതിനെ അംഗീകരിക്കാനാവില്ലെന്നാണ് മുകേഷ് ഖന്ന പറയുന്നത്. രണ്‍വീറുമായി കരാറിലായതായാണ് വാര്‍ത്തകള്‍ വരുന്നത്. എനിക്ക് ഇതൊന്നും കണ്ട് മിണ്ടാതിരിക്കാന്‍ ആകുന്നില്ല. എത്ര വലിയ താരമായാലും നഗ്‌നനാകുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്ന ഒരാള്‍ക്ക് ശക്തിമാനാകാന്‍ കഴിയില്ല. എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു. ഇനി എന്താകുമെന്ന് നോക്കാം. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ മുകേഷ് ഖന്ന പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article