ടീമിന്റെ അച്ചടക്ക ലംഘനത്തിന് എട്ട് പാകിസ്താന് താരങ്ങള്‍ക്ക് ടീം പിഴ ശിക്ഷ.
സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിക്കാന്‍ പോയ ടീമംഗങ്ങള്‍ 45 മിനുട്ട് വൈകിയെത്തിയതിനാണ് ശിക്ഷ.
സിഡ്നിയില്‍ ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. 300 ആസ്ത്രേലിയന്‍ ഡോളറാണ് പിഴയടക്കേണ്ടി വരിക. അച്ചടക്ക നടപടി നേരിടുന്നവരില്‍ താരം ഷാഹിദ് അഫ്രീദി ഉള്‍പ്പെടും.അച്ചടക്ക ലംഘനം തുടര്‍ന്നാള്‍ ലോകകപ്പ് ടീമില്‍ നിന്നും പുറത്താക്കുമെന്ന് താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.