ഒരു കാലത്ത് ക്രിക്കറ്റിന്റെ തലപ്പത്ത് നിന്നിരുന്ന ടീമായിരുന്നു ശ്രീലങ്കന്‍. ഇന്ത്യന്‍ കളിക്കാര്‍ എത്ര കളിച്ചാലും എത്ര അധ്വാനിച്ചാലും പൊട്ടിക്കാന്‍ പറ്റാത്ത ടീമായിരുന്നു ശ്രീലങ്കന്‍ ടീം. എന്നാല്‍, ഇന്നലെ കൊളൊംബോയുടെ ക്രീസില്‍ അരങ്ങേറിയത് അതേ ശ്രീലങ്കന്‍ ടീമിന്റെ പതനം തന്നെയായിരുന്നു.
ഒരു കാലത്ത് ക്രിക്കറ്റ് അടക്കി വാണിരുന്ന ടീം തുടര്‍ച്ചയായി തോല്‍ക്കുന്നത് കണ്ടപ്പോള്‍ ലങ്കയുടെ ആരാധകര്‍ക്ക് കണ്ടു നില്‍ക്കാനായില്ല. ആരാധകരുടെ കണ്ണുനീരിനൊപ്പം ലങ്കന്‍ കളിക്കാരുടെയും കണ്ണുനീര്‍ ക്രീസില്‍ വീണു. എന്നാല്‍, അത്രയധികം ബഹളങ്ങള്‍ നടക്കുമ്പോഴും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്രസിങ് ധോണി ‘കൂളായി’ ഗൌണ്ടില്‍ കിടന്ന് കൂളായി ഉറങ്ങുകയായിരുന്നു.
ലങ്കന്‍ ആരാധകരുടെ കണ്ണുനീരിനും ധോണിയുടെ ‘കൂള്‍’ ഉറക്കത്തിനും പറയാനുള്ളത് 21 വര്‍ഷം മുന്‍പുള്ള ഒരു കഥയാണ്. അന്ന് കരഞ്ഞത് ഇന്ത്യന്‍ ആരാധകരായിരുന്നു. 1996ല്‍ വേള്‍ഡ് കപ്പ് സെമിയില്‍ ഇന്ത്യയും ശ്രീലങ്കയും കളിക്കുന്ന സമയം. പൊരുതി നിന്ന സച്ചിന്‍ ഔട്ടായി. ഇന്ത്യ തകര്‍ന്ന സമയം. കളി അവസാനിക്കാറായി, ഇന്ത്യ തോല്‍ക്കുമെന്ന് ഉറപ്പായ നിമിഷം.
കളി ഈഡന്‍ ഗാര്‍ഡസില്‍ ആയിരുന്നു. കളിയില്‍ ഇന്ത്യ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ നിയന്ത്രണം വിട്ടു. കൈയ്യില്‍ കിട്ടിയതെല്ലാം എടുത്ത് അവര്‍ ക്രീസിലേക്കെറിഞ്ഞു. ഒടുവില്‍ മത്സരം തന്നെ നിര്‍ത്തി വെയ്ക്കേണ്ടി വന്നു. ഒടുവില്‍ ഡെത്ത് വര്‍ത്ത് ലൂയിഡ് നിയമപ്രകാരം സെമിയില്‍ ശ്രീലങ്കയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. അന്നത്തെ ക്രിക്കറ്റ് പ്രേമികളുടെ കരച്ചില്‍ ഇന്നും ആരും മറന്നിട്ടുണ്ടാകില്ല.