വെറും 57 പന്തില്‍ നിന്ന് 117 റണ്‍സ് ക്രിസ് ഗെയില്‍ നേടിയപ്പോള്‍ ബംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിന് തകര്‍പ്പന്‍ ജയം. 12 സിക്സറുകളും ഏഴ് ബൌണ്ടറികളും അടക്കമാണ് 117 റണ്‍സ് നേടിയത്. ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന് ഗെയിലും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മികച്ച തുടക്കമായിരുന്നു നല്‍കിയത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് 13.2 ഓവറില്‍ 88 റണ്‍സിന് എല്ലാവരും പുറത്തായി. അക്സര്‍ പട്ടേലും (40) വൃദ്ധിമാന്‍ സാഹയും (13) ഒഴികെ മറ്റാരും രണ്ടക്കം കടക്കാത്ത ഇന്നിംഗ്സില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ശ്രീനാഥ് അരവിന്ദും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ബംഗളൂരുവിനായി ഇറങ്ങിയ കോഹ്‌ലി 30 പന്തില്‍ 32 റണ്‍സെടുത്ത് 12ആമത്തെ ഓവറില്‍ പുറത്തായി. കോഹ്‌ലിക്കു ശേഷം ക്രീസിലെത്തിയ അബി ഡിവില്ലിയേഴ്സും മോശമാക്കിയില്ല. നാല് സിക്സും മൂന്നു ഫോറും പറത്തി 24 പന്തില്‍ 47 റണ്‍സെടുത്ത ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നു. എട്ടു റണ്‍സെടുത്ത് ദിനേശ് കാര്‍ത്തിക് പുറത്തായപ്പോള്‍ ഏഴു പന്തില്‍ 11 റണ്‍സുമായി സര്‍ഫറാസ് ഖാന്‍ പുറത്താകാതെ നിന്നു.