ഒടുവില്‍ ചെന്നൈ ജയിച്ചു

ബുധന്‍, 31 മാര്‍ച്ച് 2010 (19:53 IST)
PRO
സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈ വീണ്ടും വിജയവീഥിയില്‍ തിരിച്ചെത്തി. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ അഞ്ചുവിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചെന്നൈ മൂന്നാം ജയം സ്വന്തമാക്കിയത്. സ്കോര്‍ ബാറ്ഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 161/4, ചെന്നൈ സൂപ്പര്‍ കിംഗ്സ്: 19 ഓവറില്‍ 166/5.

39 പന്തില്‍ 78 റണ്‍സെടുത്ത മുരളി വിജയ്‌യുടെ പ്രകടനവും അവസാന ഓവറുകളില്‍ പതറാതെ പൊരുതിയ സുരേഷ് റെയ്നയും (35 പന്തില്‍ 44) ചെന്നൈയുടെ ജയം അനായാസമാക്കിയത്. ഹെയ്ഡന്‍ (12), നായകന്‍ ധോണി (14) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയെങ്കിലും വിജയ്‌യുടെ വെടിക്കെട്ട് ചെന്നൈയെ രക്ഷിക്കുകയായിരുന്നു. വിജയ് തന്നെയാണ് കളീയിലെ കേമന്‍.

നേരത്തെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സിനെ ജാക് കാലിസി(52), വിരാട് കൊ‌ഹ്‌ലി(34), ഉത്തപ്പ (21), പീറ്റേഴ്സണ്‍ (23), കാമറൂണ്‍ വൈറ്റ് (21) എന്നിവരുടെ ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.

വെബ്ദുനിയ വായിക്കുക