സച്ചിന് പകരം വെയ്ക്കാന്‍ ഇന്ത്യന്‍ ടീമില്‍ ആളുണ്ടെന്ന് ദ്രാവിഡ്
ചൊവ്വ, 29 ഒക്‌ടോബര്‍ 2013 (12:17 IST)
PRO
സച്ചിന് പകരം വെക്കാന്‍ ഇന്ത്യന്‍ ടീമില്‍ മറ്റൊരു താരമില്ലെന്നാണ് എല്ലാവരും പറയുന്നത് എന്നാല്‍ അദ്ദേഹത്തിന്റെ വിടവ് ഒരു പരിധി വരെ നികത്താന്‍ കഴിവുള്ള താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടെന്നും എന്നാല്‍ അതിന് സമയമെടുക്കുമെന്നും രാഹുല്‍ ദ്രാവിഡ് പറയുന്നു.
വിരാടിനെയും രോഹിത് ശര്‍മ്മയെയും പോലുള്ളവര്‍ ഇവിടെയുണ്ട്. അവരെല്ലാം ഇപ്പോള്‍ സച്ചിനെപ്പോലെയാണെന്നല്ല താന്‍ പറയുന്നത്. പക്ഷേ അവരുടെ കഴിവ് പുറത്തെടുക്കാന്‍ സമയം നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും ദ്രാവിഡ്പറയുന്നു.
മികച്ച പ്രകടനത്തോടെ സച്ചിന്‍ വിരമിക്കല്‍ മത്സരം അവിസ്മരണീയമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റിലെ സച്ചിന്റെ നേട്ടങ്ങള്‍ എത്തിപ്പിടിക്കുക അനായാസമാണ്. മുംബൈയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ദ്രാവിഡ്.
പ്രകടനമികവില്‍ പിന്നിലാകാതിരിക്കാന്‍ സച്ചിന്‍ എന്നും ശ്രമിച്ചിട്ടുണ്ട്. 16 വയസ്സുമുതല്‍ 40 വയസ്സുവരെ ക്രിക്കറ്റിനോട് ഒരേ അഭിനിവേശം വെച്ചു പുലര്‍ത്തിയ അദ്ദേഹം കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നാണ് പ്രതീക്ഷ.
നിരവധി വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായി നിന്ന സച്ചിന്‍ മികച്ചൊരു വിടവാങ്ങല്‍ അര്‍ഹിക്കുന്നുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. സച്ചിന്റെ വിരമിക്കല്‍ മത്സരം കാണാന്‍ താനുമുണ്ടാകുമെന്നും ദ്രാവിഡ് പറഞ്ഞു.