സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും റോബിന്‍ സിങ്ങിനും നന്ദി: അമ്പാട്ടി റായുഡു

വെള്ളി, 26 ജൂലൈ 2013 (08:35 IST)
PTI
PTI
തന്നെ പ്രോല്‍സാഹിപ്പിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും റോബിന്‍ സിങ്ങിനും നന്ദിയുമായി അമ്പാട്ടി റായുഡു. ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കുറച്ച് കാലം കാത്തിരിക്കേണ്ടി വന്നപ്പോള്‍ അശ്വസിപ്പിച്ചതിനും പ്രോല്‍സാഹിപ്പിത് സച്ചിന്‍ ടെന്‍ഡുല്‍ക്കറും റോബിന്‍ സിങ്ങുമാണ് അവര്‍ക്ക്‌ നന്ദി പറഞ്ഞേ മതിയാകൂയെന്നാണ് റായുഡു പറഞ്ഞത്.

ആദ്യമായി ദേശിയ ടീമില്‍ കളിച്ചപ്പോള്‍ പരിഭ്രമത്തെക്കാളേറെ വികാരീതനായാണ് താന്‍ ബാറ്റ് ചെയ്തതെന്നും നന്നായി കളിക്കാന്‍ സാധിച്ചതില്‍ ഏറെ ആഹ്ലാദം തോന്നുന്നുവെന്നും റായിഡു പറയുന്നു. നന്നായി കളിക്കുകയും അത്മവിശ്വാസത്തോടെയിരിക്കുകയും ചെയ്‌താല്‍ ടീമിലെത്താനാവുമെന്ന വിശ്വാസമുണ്ടായിരുന്നുവെന്നും റായിഡു കൂടിച്ചേര്‍ത്തു.

സിംബാബ്‌വെയ്ക്കെതിരായ മല്‍സരത്തില്‍ റായുഡുവും വിരാട്‌ കോഹ്‌ലിയും ചേര്‍ന്നെടുത്ത 159 റണ്‍സായിരുന്നു ഇന്ത്യന്‍ വിജയത്തിന്റെ അടിത്തറ. 84 പന്തുകളില്‍ 63 റണ്‍സാണ് റായുഡു എടുത്തത്.

വെബ്ദുനിയ വായിക്കുക