യൂസഫ് പത്താന്റെ വിവാഹത്തിന് മോഡിയ്ക്ക് ക്ഷണം!

ശനി, 16 മാര്‍ച്ച് 2013 (17:02 IST)
PTI
PTI
ക്രിക്കറ്റ് താരം യൂസഫ് പത്താന്റെ വിവാഹത്തിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ക്ഷണം. സഹോദരനും ക്രിക്കറ്ററുമായ ഇര്‍ഫാന്‍ പത്താനാണ് മോഡിയെ വിവാഹത്തിന് ക്ഷണിച്ചത്. ഓഫിസില്‍ എത്തിയാണ് മോഡിയെ ക്ഷണിച്ചത്.

മാര്‍ച്ച് 27ന് മുംബൈയിലാണ് യൂസഫ് പത്താന്റെ വിവാഹം. ഫിസിയോതെറാപ്പിസ്റ്റ് ആയ അഫ്രീന്‍ ആണ് യൂസഫിന്റെ വധു. വഡോദരയില്‍ ജോലി ചെയ്യുന്ന അഫ്രീന്റെ മാതാപിതാക്കള്‍ മുംബൈയിലാണ്.

ക്രിക്കറ്റ് താരങ്ങളുടെ വിവാഹങ്ങളില്‍ പൊതുവെ പങ്കെടുക്കാത്ത മോഡി യൂസഫിന്റെ വിവാഹത്തിന് എത്തിയേക്കും എന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.

മോഡിയ്ക്ക് ശക്തമായി പിന്തുണ നല്‍കുന്ന ഇര്‍ഫാന്‍ പത്താന്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മോഡിക്ക് ഒപ്പം പങ്കെടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക