യുവിക്ക് 10 ആഴ്ചയ്ക്കുള്ളില്‍ പരിശീലനം തുടങ്ങാനാകും: ഡോക്ടര്‍മാര്‍

തിങ്കള്‍, 6 ഫെബ്രുവരി 2012 (17:40 IST)
PRO
PRO
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ അസുഖത്തെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍. യുവരാജിന്റെ അര്‍ബുദം ചികിത്സിച്ച് മാറ്റാവുന്നതാണ്. 10 ആഴ്ചയ്ക്ക് ശേഷം പരിശീലനം ആരംഭിക്കാനാകുമെന്നും യുവരാജിനെ ഡല്‍ഹിയില്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

യുവരാജിന്റേത് ശ്വാസകോശത്തിലുള്ള അര്‍ബുദമല്ല. ശ്വാസകോശങ്ങള്‍ക്ക് ഇടയിലുള്ളതാണ്. അത് ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. 10 ആഴ്ചയ്ക്കു ശേഷം യുവരാജിന് പരിശീലനം ആരംഭിക്കാനാവുമെന്നും ഡല്‍ഹിയിലെ മാക്സ് ഹെല്‍‌ത്ത്‌കെയര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

അര്‍ബുദബാധയെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന യുവരാജ് സിംഗിനെ കഴിഞ്ഞദിവസം കീമോതെറാപ്പിക്ക് വിധേയനാക്കിയിരുന്നു. ബോസ്റ്റണിലെ ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് യുവരാജ് ചികിത്സയ്ക്ക് വിധേയനായത്. യുവരാജിന്റെ രോഗം പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

ലോകകപ്പില്‍ മാന്‍ ഓഫ് ദ സീരിസ് ആയിരുന്നു യുവരാജ് സിംഗ്. 274 ഏകദിന മത്സരങ്ങളില്‍ നിന്നായി 8051 റണ്‍സ് യുവരാജ് സ്വന്തമാക്കിയിട്ടുണ്ട് 37 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 1775 റണ്‍സും യുവരാജ് നേടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക