മൊഹാലിയില്‍ ഇനി മൂന്നാമങ്കം

ശനി, 19 ഒക്‌ടോബര്‍ 2013 (10:47 IST)
PTI
ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഒപ്പത്തിനൊപ്പം നില്ക്കുന്ന (1-1) ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകള്‍ ശനിയാഴ്ച മൂന്നാം മത്സരത്തിനായി മൊഹാലിയില്‍ഇറങ്ങുന്നു.

പുണെയില്‍ നടന്ന ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

എന്നാല്‍ ടീം ഇന്ത്യയുടെ മുന്‍നിരക്കാര്‍ ഓസീസ് ഉയര്‍ത്തിയ 360 റണ്‍സ് ലക്ഷ്യം അനായാസം പിന്നിട്ടു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യന്‍ നിര ചരിത്രം സൃഷ്ടിച്ചത്.

എതിർനിരയെ ഭയപ്പെടുത്താൻ കഴിയുന്ന ഒരു ബൗളറെങ്കിലുമില്ലാതെ കളിക്കാനിറങ്ങാൻ ധോണിക്ക് ബുദ്ധിമുട്ടുണ്ട്. അതിനാല്‍ ടീമില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം.

രണ്ട് കളികളിലും ഇന്ത്യയുടെ ബൗളര്‍മാര്‍ വന്‍ പരാജയമായിരുന്നു ഇഷാന്ത് ശര്‍മയും വിനയ്കുമാറും ഓഫ്‌സ്പിന്നര്‍ അശ്വിനുമാണ് കൂടുതല്‍ നിരാശപ്പെടുത്തിയത്. ഇഷാന്തിനെയോ വിനയ്കുമാറിനെയോ മാറ്റി ഒരു പരീക്ഷണത്തിന് ധോണി ഒരുങ്ങിയേക്കാം.

വെബ്ദുനിയ വായിക്കുക