മെയ്യപ്പനെയും വിന്ദുവിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

വെള്ളി, 31 മെയ് 2013 (11:43 IST)
PTI
PTI
ഐപി‌എല്‍ വാതുവയ്പ്പില്‍ അറസ്റ്റിലായ ഗുരുനാഥന്‍ മെയ്യപ്പനെയും വിന്ദു ധാരാ സിംഗിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. മുംബൈ കോടതിയില്‍ ആണ് ഇവരെ ഹാജരാക്കുക. ഇവരുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് മുംബൈ പൊലീസ് കോടതിയില്‍ ആവശ്യപ്പെടും.

ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉടമയായ മെയ്യപ്പന്റെ കസ്റ്റഡി കാലാവധി കോടതി മെയ് 31 വരെ നീട്ടിയത് ബുധനാഴ്ചയിരുന്നു. ടീമിന്റെ തന്ത്രങ്ങളും കളിക്കാരെക്കുറിച്ചുള്ള വിവരങ്ങളും വിന്ദുവിന് ചോര്‍ത്തി നല്‍കി എന്നാണ് ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മരുമകന്‍ കൂടിയായ മെയ്യപ്പനെതിരെയുള്ള കേസ്.

വിന്ദുവുമായി ബന്ധമുള്ള ചെന്നൈയിലെ റാഡിസണ്‍ ബ്ലു ഹോട്ടല്‍ ഉടമ വിക്രം അഗര്‍‌വാളിന് മുംബൈ പൊലീസ് സമന്‍സ് അയച്ചിട്ടുണ്ട്. 31ന് മുമ്പ് ഹാജരാകണം എന്നാണ് ഇയാളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക