പ്രകടനത്തില്‍ സന്തോഷമുണ്ടെന്ന് അം‌ല

തിങ്കള്‍, 31 മാര്‍ച്ച് 2008 (15:13 IST)
WDFILE
ഇന്ത്യയ്‌ക്കെതിരെ ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്‌ച വെയ്‌ക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ താരമായ ഹാഷിം അം‌ല പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അം‌ല ഇതു പറഞ്ഞത്.

‘എനിക്ക് അവസരം തന്ന എല്ലാവര്‍ക്കും നന്ദിയുണ്ട്. പരമ്പരയില്‍ നല്ല തുടക്കം ലഭിച്ചതില്‍ സന്തോഷിക്കുന്നു.

ഭൂരിഭാഗം കളിക്കാരും പിച്ച് ബാറ്റിങ്ങിന് അനുയോജ്യമാണെന്ന് പറഞ്ഞു. എന്നാല്‍, ഇവിടെ ബാറ്റിങ്ങ് അത്ര സുഖകരമായിരുന്നില്ല.

ചൂടിനെയും ഈര്‍പ്പത്തെയും അതിജീവിച്ച് കുംബ്ലെയുടെയും ഹര്‍ഭജന്‍റെയും ബൌളിങ്ങിനെ നേരിടുക അത്ര എളുപ്പമല്ല.

ബംഗ്ലാദേശിലെ പര്യടനം ഞങ്ങള്‍ ഇന്ത്യന്‍ പര്യടനത്തിനുള്ള തയ്യാറെടുപ്പിനായിട്ടാണ് വിനിയോഗിച്ചത്. ധാക്കയില്‍ കളിച്ച ആദ്യ ടെസ്റ്റ് അത്ര എളുപ്പമായിരുന്നില്ല. വിക്കറ്റ് വേഗത കുറഞ്ഞതും ടേണിങ്ങിനെ പിന്തുണയ്‌ക്കുന്നതുമായിരുന്നു.

ഇതിനെ ഞങ്ങള്‍ ഒരു വെല്ലുവിളിയായി സ്വീകരിച്ചു കളിച്ചു. ഇന്ത്യയിലെ സാഹചര്യം വ്യത്യസ്തമാണ്.

ഇന്ത്യയിലെ ആദ്യ ടെസ്റ്റ് ഞങ്ങള്‍ മികച്ച രീ‍തിയിലാണ് കളിച്ചത്. അടുത്ത രണ്ട് ടെസ്റ്റുകളിലും മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ദക്ഷിണാഫ്രിയ്‌ക്ക് പുറത്തു നേടുന്ന ആദ്യ സെഞ്ച്വറിയാണ് ഞാന്‍ ഇന്ത്യയ്‌ക്കെതിരെ നേടിയത്. ഇന്ത്യ പോലുള്ള ഒരു ടീമിനെതിരെ സെഞ്ച്വറി നേടുവാന്‍ കഴിഞ്ഞത് എനിക്ക് ആവേശം നല്‍കുന്നു’,അം‌ല പറഞ്ഞു.

വെബ്ദുനിയ വായിക്കുക