പരസ്യം: ധോണിക്ക് ഐസിസിയുടെ താക്കീത്

ചൊവ്വ, 15 ഫെബ്രുവരി 2011 (17:18 IST)
PRO
PRO
ലോകകപ്പ് ക്രിക്കറ്റിനോടനുബന്ധിച്ച് വിവിധകമ്പനികളുടെ പരസ്യകരാര്‍ ഏര്‍പ്പെട്ടതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്ക് ഐസിസിയുടെ താക്കീത്. ഐ സി സിയുടെ മാര്‍ക്കറ്റിംഗ് നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ധോണി പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം.

ലോകകപ്പുമായി ഔദ്യോഗികമായി ബന്ധമില്ലാത്ത കമ്പനികളുടെ പരസ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഐ സി സി ധോണിക്ക് നിര്‍ദ്ദേശം നല്‍കി. ലോകകപ്പിന്റെ സ്‌പോണ്‍സര്‍മാരല്ലാത്ത സോണി, എയര്‍സെല്‍ എന്നിവയുമായി ധോണി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇത്തരം കമ്പനികളുടെ പരസ്യങ്ങളില്‍ അഭിനയിക്കാന്‍ പാടില്ലെന്നാണ് ഐസിസി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ധോണി അഭിനിയിച്ച ഒരു പരസ്യം ഐ സി സിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ താരത്തിനെതിരെ നോട്ടീസ് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

വെബ്ദുനിയ വായിക്കുക