കുട്ടി ക്രിക്കറ്റിന്റെ പൊടിപൂരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇത്തവണത്തെ ഏഴാം സീസണ്‍ ഐപിഎല്‍ ആഘോങ്ങള്‍ യുഎഇയിലും ഇന്ത്യയിലുമായാണ് നടക്കുന്നത്. മൊത്തം അറുപത് മത്സരങ്ങളാണ് ഐപിഎല്ലില്‍ ഉളളത്.
മൊത്തം ഏട്ട് ടീമുകളാണ് ഐപിഎല്ലില്‍ മാറ്റുരയ്ക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ആദ്യ മത്സരം. ദുബായ്, ഷാര്‍ജ, അബുദാബി എന്നീവടങ്ങളിലായാണ് ആദ്യഘട്ട ഐപിഎല്‍ മത്സരങ്ങള്‍. പിന്നീട് ഫൈനല്‍ ഉള്‍പ്പെടെ 40 മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കും.
ലീഗ് മത്സരങ്ങളില്‍ എല്ലാ ടീമുകളും പരസ്പരം രണ്ടുതവണ കളിക്കും. കൂടുതല്‍ പോയിന്റെ നേടുന്ന നാല് ടീമുകളാണ് ഫൈനല്‍ റൗണ്ടിലേക്ക് പാസ് നേടുന്നത്. ലീഗ് റൗണ്ടില്‍ ഒന്നാമതെത്തുന്ന ടീമും രണ്ടാം സ്ഥാനത്തുള്ള ടീമും ആദ്യം ഫൈനലില്‍ പ്രവേശിക്കും. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ജൂണ്‍ ഒന്നിനാണ് ഫൈനല്‍.
തോല്‍ക്കുന്ന ടീം മൂന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മില്‍ നടക്കുന്ന മത്സരത്തിലെ വിജയികളുമായി ഏറ്റുമുട്ടും. ഈ മത്സരത്തില്‍ വിജയികളാവുന്ന ടീമും ഫൈനലില്‍ പ്രവേശിക്കും.