ധാരാളം പണം ലഭിക്കുന്നത് കളിക്കാരെ വഴിതെറ്റിക്കുന്നു: കപില്‍ദേവ്

വ്യാഴം, 25 ജൂലൈ 2013 (17:17 IST)
PTI
PTI
അമിത പണം ലഭിക്കുന്നതുകൊണ്ടാണ് കളിക്കാര്‍ വഴിതെറ്റുന്നത്തെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവ് പറഞ്ഞു. ക്രിക്കറ്റിലൂടെ അമിതമായി പണം ലഭിക്കുന്നതാണ് കളിക്കാര്‍ വഴിതെറ്റിപോവുന്നത്തെന്നാണ് കപില്‍ പറഞ്ഞത്.

പണം കൂടുന്തോറും ആര്‍ത്തിയും കൂടുന്നു. അങ്ങനെ ആര്‍ത്തി മൂത്താ‍ണ് പലരും ഒത്തുകളിക്കാരുടെ പിന്നാലെ പോകുന്നതും ഉത്തേജക മരുന്നടിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. അതെ സമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീം സൂപ്പര്‍ ഹീറോകളെ സൃഷ്ടിക്കുകയാണെന്നും കപില്‍ പറഞ്ഞു

ക്രിക്കറ്റ് ഒരുപാട് സൂപ്പര്‍ ഹീറോകളെയും നല്‍കിയിട്ടുണ്ട്. ദ്രാവിഡും സച്ചിനും ഗാവസ്ക്കറുമോക്കെ അതിന് ഉദാഹരണങ്ങളാണ്. മത്സരങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അതിനനുസരിച്ച് സമ്മര്‍ദവും വര്‍ദ്ധിച്ചിട്ടുണ്ട്. അത്കൊണ്ട് ആളുകള്‍ തെറ്റ് വരുത്താനും സാദ്ധ്യതയുണ്ട്- കപില്‍

വെബ്ദുനിയ വായിക്കുക