ടെസ്റ്റ് ചലഞ്ചിന് ഐസിസി അംഗീകാരം

ശനി, 12 ഏപ്രില്‍ 2014 (17:01 IST)
PRO
PRO
അസോസിയേറ്റ് രാജ്യങ്ങള്‍ക്കും ടെസ്റ്റില്‍ അരങ്ങേറാനുള്ള അവസരം ഒരുങ്ങുന്നു. ഐസിസി ടെസ്റ്റ് ചലഞ്ചിന് അംഗീകാരം നല്‍കിയതോടെയാണ് ഈ അവസരം തെളിഞ്ഞത്.

ഇതിനായി അസോസിയേറ്റ് രാജ്യങ്ങള്‍ക്കായി ഐസിസി നടത്തുന്ന ഇന്റര്‍കോണ്ടിനെന്റല്‍ മത്സരങ്ങളിലെ വിജയികളും ടെസ്റ്റില്‍ താഴ്ന്ന റാങ്കിലുള്ള ടീമുകളും തമ്മിലാണ് ടെസ്റ്റ് ചലഞ്ച് മത്സരം നടത്തുന്നത്. ഓരോ 4 വര്‍ഷം കൂടുമ്പോഴാണ് ടെസ്റ്റ് ചലഞ്ച് മത്സരങ്ങള്‍. ഈ മത്സത്തിന്റെ ആദ്യ എഡിഷന്‍ 2018ല്‍ ആണ്.

വെബ്ദുനിയ വായിക്കുക