ക്രിക്കറ്റ് ദൈവം വിസ്ഡന്‍ കവര്‍ ചിത്രത്തില്‍

വ്യാഴം, 10 ഏപ്രില്‍ 2014 (12:14 IST)
PRO
PRO
ക്രിക്കറ്റിന്റെ ബൈബിള്‍ എന്നറിയപെടുന്ന വിസ്ഡന്‍ ക്രിക്കറ്റിന്റെ കവര്‍ ചിത്രത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യക്കാരന്‍ വിസ്ഡന്‍ ക്രിക്കറ്റിന്റെ കവറില്‍ പ്രത്യക്ഷപെടുന്നത്.

വിസ്ഡന്റെ 151മത് വാര്‍ഷികപ്പതിപ്പിന്റെ കവര്‍ പേജിലാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവം ഇടം നേടിയത്. പതിനാറാം വയസില്‍ ക്രീസിലെത്തിയ സച്ചിന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനയും, പ്രചാരവുമാണ് അദ്ദേഹത്തെ അപൂര്‍വ്വനാക്കിയത്. ഈ പതിപ്പ് വ്യാഴാഴ്ചയാണ് പുറത്തിറങ്ങുക.

വെസ്റ്റിന്‍ഡീസിനെതിരെ നടന്ന അവസാന ടെസ്റ്റ് ഇന്നിങ്‌സ് കളിച്ച് ആരാധകര്‍ക്ക് അവസാനമായി അഭിവാദ്യമര്‍പ്പിച്ച് സച്ചിന്‍ മടങ്ങുന്നതിന്റെ ചിത്രമാണ് കവര്‍പേജിലുള്ളത്. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ നവംബറിലായിരുന്നു അവസാന മത്സരം.

വെബ്ദുനിയ വായിക്കുക