ക്യാപ്റ്റന്‍ തൊപ്പി ഊരി ഏഞ്ചലോ മാത്യൂ

വെള്ളി, 3 മെയ് 2013 (13:15 IST)
PRO
തുടര്‍ തോല്‍വികള്‍ നേരിടുന്നതിനിടെ പൂനെ വാരിയേഴ്‌സ് ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസ് സ്ഥാനമൊഴിഞ്ഞു. പതിനൊന്ന് കളിയില്‍ ഒമ്പതാമത്തെ തോല്‍വിയായിരുന്നു പുനെയുടെത്.

ആറാം സീസണിലെ തുടര്‍ന്നുളള മത്സരങ്ങളില്‍ താന്‍ നേതൃസ്ഥാനത്ത് ഉണ്ടാവില്ലെന്ന് മാത്യൂസ് വ്യക്തമാക്കി. ടീമിന്റെ താല്‍പര്യം പരിഗണിച്ച് ക്യാപ്റ്റന്‍സി ഒഴിവാകുന്നു. ഇടക്കിടെ ക്യാപ്റ്റന്‍ മാറുന്നത് ടീമിന് ഗുണകരമല്ല. അതിനാല്‍ ഫ്ളിഞ്ച് ക്യാപ്റ്റനായി തുടരുമെന്നും ഏഞ്ചലോ പറയുന്നു.

ഏറ്റവും രസകരമായ വസ്തുത ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ശ്രീലങ്കന്‍ ടീമിനെ നയിക്കുന്നത് ഏഞ്ചലോ മാത്യൂസാണ്.

വെബ്ദുനിയ വായിക്കുക