ഇന്ത്യ പ്രീമിയര്‍ ലീഗിന്റെ നാലാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിനെ ഗൌതം ഗംഭീര്‍ നയിക്കും. ഐ പി എല്ലിലെ അരങ്ങേറ്റക്കാരായ പൂനെ വാരിയേര്‍സിന്റെ ക്യാപ്റ്റന്‍ യുവരാജ് സിംഗ് ആണ്.
ഐപിഎല്ലിലെ ഏറ്റവും കൂടിയ ലേലത്തുകയ്ക്കാണ് ഗംഭീറിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്.
ആശിഷ് നെഹ്റ, റോബിന് ഉത്തപ്പ, മുരളി കാര്‍ത്തിക് എന്നിവരാണ് യുവരാജിനൊപ്പം പുനെയിലുള്ളത്. ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത്, ന്യൂസിലാന്‍ഡിന്റെ നതാന്‍ മക്കുല്ലം, ദക്ഷിണാഫ്രിക്കയുടെ വെയ്ന്‍ പാര്‍ണെല്‍, ഓസ്ട്രേലിയയുടെ ടിം പെയ്ന്, ന്യൂസിലാന്‍ഡിന്റെ ജെസ്സി റെയ്ഡര്‍, ശ്രീലങ്കയുടെ ആഞ്ചലോ മാത്യൂസ് തുടങ്ങിയവരുള്‍പ്പെടുന്ന കരുത്തരായ ടീമാണ് പൂനെയുടേത്.