കേരള സ്‌ട്രൈക്കേഴ്‌സ് ഭോജ്പുരി ദബാംഗ്‌സിനെ നേരിടുന്നു
ശനി, 16 ഫെബ്രുവരി 2013 (17:54 IST)
PRO
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളാ സ്‌ട്രൈക്കേഴ്‌സ് ഭോജ്പുരി ദബാംഗ്‌സിനെ നേരിടുകയാണ്. ടോസ് ലഭിച്ച കേരള സ്‌ട്രൈക്കേഴ്‌സ് ദബാംഗ്‌സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ദബാംഗ്‌സിന്റെ 168 ന്റെ വിജയലക്ഷ്യമാണ് കേരള സ്‌ട്രൈക്കേഴ്‌സ് പിന്തുടരുന്നത്.
ഹൈദരാബാദിലാണ് മത്സരം നടക്കുന്നത്. കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ കേരളാ സ്ട്രൈക്കേഴ്സ് മുംബൈ ഹീറോസിനെ പരാജയപ്പെടുത്തിയിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ റൈനോസിനെ കീഴടക്കിയ ആത്മവിശ്വാസവുമായാണ് ബോജ്പുരി കേരളത്തെ നേരിടുന്നത്.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടി ഇറങ്ങുന്ന അമ്മ കേരളാ സ്ട്രൈക്കേഴ്സിനായി ക്യാപ്റ്റന്‍ മോഹന്‍ലാല്‍ ഇറങ്ങിയില്ല. പകരം വൈസ് ക്യാപ്റ്റന്‍ ഇന്ദ്രജിത്തായിരുന്നി ടീമിനെ നയിക്കുക. . ഭോജ്പുരി ദബാങ്‌സാണ് രണ്ടാം മത്സരത്തില്‍ കേരളാ സ്ട്രൈക്കേഴ്സിന്റെ ഏതിരാളികള്‍.