'കളി ജയിക്കാന്‍ ആവശ്യം അച്ചടക്കം'

Webdunia
വെള്ളി, 31 ഡിസം‌ബര്‍ 2010 (17:33 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പര ജയിക്കണമെങ്കില്‍ ടീം നല്ല അച്ചടക്കവും ക്ഷമയും പാലിക്കണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. മത്സരത്തിന്റെ മുഴുവന്‍ മേഖലയിലും മികവു പുലര്‍ത്തിയായാലെ ജയിക്കാനാകുമെന്നും ധോണി പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ പിച്ചുകളില്‍ നമ്മുടെ ടീമിന് അത്രപരിചയമില്ല. അതുകൊണ്ട് ഇവിടത്തെ മത്സരങ്ങള്‍ വെല്ലുവിളി നിറഞ്ഞതാണ്. പക്ഷെ എന്നും നമുക്ക് പിടിതരാത്തതായിരിക്കില്ല കാര്യങ്ങള്‍. അതിന്റെ തെളിവാണ് രണ്ടാം ടെസ്റ്റില്‍ നേടിയ വിജയം-ധോണി പറഞ്ഞു.

ഒരോ മത്സരത്തില്‍ വിജയിച്ച് ഇരുടീമുകളും ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണ്.