ഓസീസ്- ശ്രീലങ്ക ഏകദിനം: പരമ്പര സമനിലയില്‍

വ്യാഴം, 24 ജനുവരി 2013 (15:39 IST)
PRO
PRO
ശ്രീലങ്കയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പര സമനിലയില്‍ കലാശിച്ചു. അവസാന മത്സരത്തില്‍ ഓസീസ് 32 റണ്‍സിന് ജയിച്ചതോടെയാണ് പരമ്പര 2-2ന്‌ സമനിലയില്‍ കലാശിച്ചത്. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

ടോസ്‌ നേടിയ ശ്രീലങ്ക ഓസ്ട്രേലിയയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഫിലിപ്പ്‌ ഹോഗ്സ്‌ നേടിയ സെഞ്ചുറിയുടെ മികവില്‍ ഓസീസ്‌ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റിനു 247 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്കു 48.3 ഓവറില്‍ 215 റണ്‍സ്‌ എടുക്കാനേ കഴിഞ്ഞുള്ളു. ഹോഗ്സാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌. ശ്രീലങ്കയുടെ നുവാന്‍ കുലശേഖരയാണ്‌ മാന്‍ ഓഫ്‌ ദ സീരീസ്‌.

വെബ്ദുനിയ വായിക്കുക