എല്ലാ താരങ്ങളെയും നിരപ്പാക്കി ബുള്‍ഡോസേഴ്സിന് കിരീടം

തിങ്കള്‍, 11 മാര്‍ച്ച് 2013 (13:11 IST)
PRO
കര്‍ണാടക ബുള്‍ഡോസേഴ്സ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ ചാംമ്പ്യന്‍‌മാരായി. ഞായറാഴ്ച നടന്ന ഫൈനലില്‍ തെലുഗു വാരിയേഴ്സിനെ 26 റണ്‍സിനു പരാജയപ്പെടുത്തിയാണു ബുള്‍ഡോസേഴ്സ് വിജയിച്ചത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബുള്‍ഡോസേഴ്സ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 148 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സുദീപ് ആദ്യ ഓവറില്‍ പുറത്തായി. എന്നാല്‍ പ്രദീപും ധ്രുവും മികച്ച സ്കോറിലെത്തിച്ചു.

മറുപടി ബാറ്റേന്തിയ തെലുഗു വാരിയേഴ്സിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സേ എടുക്കാനായുള്ളൂ. സെമിഫൈനലില്‍ത്തന്നെ കേരള സ്ട്രൈക്കേഴ്സിന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക