ഇന്ത്യാ-പാക് പരമ്പര; കേന്ദ്രത്തിന്റെ പച്ചക്കൊടി വൈകുന്നു

ഞായര്‍, 21 ഒക്‌ടോബര്‍ 2012 (12:14 IST)
PRO
PRO
ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നടക്കാനിരിക്കുന്ന ഇന്ത്യാ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ സമ്മതം വൈകുന്നു. കേന്ദ്രം ഔദ്യോഗികമായി പച്ചക്കൊടി കാണിച്ചാല്‍ മാത്രമേ ബിസിസിഐയ്ക്ക് ഒരുക്കങ്ങളുമായി മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂ.

2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു പരമ്പര നടക്കാന്‍ പോകുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള സൌഹൃദം ഊഷ്മളമാക്കാന്‍ ഇത് പ്രേരകമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പരമ്പരയുടെ തീയതികളെല്ലാം തീരുമാനിച്ചുകഴിഞ്ഞു. രണ്ട് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ആണ് ഉണ്ടാവുക. അഹമ്മദാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ട്വന്റി20 മത്സരങ്ങള്‍. ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളില്‍ ഏകദിന മത്സരങ്ങളും.

കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടിയ്ക്കായുള്ള കാത്തിരിപ്പിലാണ് ബിസിസിഐ ഇപ്പോള്‍.

വെബ്ദുനിയ വായിക്കുക