കേരളത്തിൽ വാക്‌സിൻ സ്റ്റോക്ക് രണ്ട് ദിവസത്തേക്ക് മാത്രമെന്ന് ആരോഗ്യമന്ത്രി, കൂടുതൽ സ്റ്റോക്ക് ആവശ്യപ്പെട്ടു

Webdunia
തിങ്കള്‍, 12 ഏപ്രില്‍ 2021 (14:53 IST)
കേരളത്തിൽ രണ്ട് ദിവസത്തേക്കുള്ള കൊവിഡ് വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കൂടുതൽ വാക്‌സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു.
 
മുഖ്യമന്ത്രി വാക്‌സിൻ ക്ഷാമം ചൂണ്ടികാട്ടി കേന്ദ്രസർക്കാരിന് കത്തയച്ചിട്ടുണ്ട്. കൂടാതെ ആരോഗ്യസെക്രട്ടറിയെ താൻ നേരിട്ട് സംസാരിച്ചതായും മന്ത്രി പറഞ്ഞു. ഓരോ ജില്ലക‌ളിലും കൊവിഡ് കേസുകളിൽ വർധനവുണ്ട്. ഓരോ ജില്ലകളിലും അതിനനുസരിച്ച് പ്ലാനിങ് ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article