ബാലുശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

എ കെ ജെ അയ്യര്‍

ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (15:15 IST)
കോഴിക്കോട്: ബാലുശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
എംഎല്‍എയ്‌ക്കൊപ്പം ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട സി.പി.എം ഏരിയാ സെക്രട്ടറിയേയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
 
രണ്ട് ദിവസം മുമ്പ് പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ്, അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍