18 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ്: സംസ്ഥാനത്ത് തണുപ്പൻ പ്രതികരണം

ചൊവ്വ, 12 ഏപ്രില്‍ 2022 (16:47 IST)
പതിനെട്ട് വയസിന് മുകളിലുള്ളവരുടെ ബൂസ്റ്റർ ഡോസ് വാക്സിനേഷനോട് സംസ്ഥാനത്ത് തണുത്ത പ്രതികരണം. കൊവിഡ് ഭീതി മാറിയതോടെ സ്വകാര്യ കേന്ദ്രങ്ങളിലെത്തി വാക്‌സിൻ എടുക്കാൻ തിരക്കില്ല. വരും ദിവസങ്ങളിലെ പ്രതികരണം നോക്കിയ ശേഷം മാത്രം കൂടുതൽ സൗകര്യമൊരുക്കാനുള്ള തീരുമാനത്തിലാണ് സ്വകാര്യ മേഖല. ബൂസ്റ്റർ ഡോസിനോടുള്ള അലംഭാവം സർക്കാർ മേഖലയിലെ കേന്ദ്രങ്ങളിലും പ്രകടമാണ്.
 
ബൂസ്റ്റർ ഡോസ് സ്വകാര്യകേന്ദ്രങ്ങളിൽ നിന്നും സ്വീകരിക്കാമെന്ന പ്രഖ്യാപനം വന്ന്  രണ്ട് ദിവസം കഴിഞ്ഞിട്ടും വാക്സിൻ സ്റ്റോക്കുള്ള പ്രധാന സ്വകാര്യ ആശുപത്രികളിലൊന്നും തിരക്കില്ല. കൊവിഡ് ഭീതിയൊഴിഞ്ഞതാണ് ഇതിന് കാരണം.  രണ്ടാം ഡോസ് എടുത്ത് 9 മാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ അനുമതിയുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍