വാടക പിരിക്കുന്നത് മൂന്ന് മാസത്തേക്ക് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഈ കാലയളവില്‍ വാടകയ്ക്ക് താമസിക്കുന്നവരെ ആരെയും ഉടമ ഒഴിപ്പിക്കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
“ഏറ്റവും കുറഞ്ഞത് മൂന്ന് മാസത്തേക്ക് വാടക പിരിക്കുന്നത് ഒഴിവാക്കണമെന്ന് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാടക നല്‍കിയില്ല എന്ന കാരണത്താല്‍ ഈ മൂന്നുമാസക്കാലം ആരും പുറത്താക്കപ്പെടില്ല” - മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
വാടക നല്‍കാത്തതിന്റെ പേരില്‍ ആരെയെങ്കിലും ഒഴിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.