മാസ്‌ക് ധരിച്ചില്ല: 2000രൂപ വീതം 730 പേര്‍ക്ക് പിഴ

ശ്രീനു എസ്

ബുധന്‍, 24 മാര്‍ച്ച് 2021 (16:03 IST)
മാസ്‌ക് ധരിക്കാത്തതിന് 2000രൂപ വീതം 730 പേര്‍ക്ക്  ഡല്‍ഹി പൊലീസ് പിഴ നല്‍കി. സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിഴ പൊലീസ് സ്റ്റേഷനിലോ കോടതിയിലോ അടയ്ക്കണമെന്നാണ് നിര്‍ദേശം. 
 
കഴിഞ്ഞ ഏഴുദിവസങ്ങളിലായി 5,344 പേര്‍ക്കാണ് പൊലീസ് പിഴ ചുമത്തിയിട്ടുള്ളത്. ദിവസവും 760തോളം പേര്‍ക്ക് പിഴ ചുമത്തുന്നുണ്ട്. അതേസമയം മാര്‍ച്ച് ഒന്നുമുതല്‍ 15 വരെ 2227 പേര്‍ക്ക് മാത്രമാണ് പിഴചുമത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍