കൊവിഷീൽഡ്- കൊവാക്‌സിൻ മിശ്രിത വാക്‌സിൻ ഫലപ്രദമെന്ന് ഐസിഎംആർ

ഞായര്‍, 8 ഓഗസ്റ്റ് 2021 (12:55 IST)
കൊവിഷീൽഡ്-കൊവാക്‌സിൻ മിശ്രിത വാക്‌സിൻ ഫലപ്രദമെന്ന് ഐസിഎംആർ. കൊവിഷീൽഡ്-കൊവാക്സിൻ മിശ്രിതത്തെ കുറിച്ച് പഠനം നടത്താൻ വെല്ലൂർ മെഡിക്കൽ കോളജ് അനുമതി തേടിയിരുന്നു. ഇതിന് പിന്നാലെ ഡിസിജിഐ ഈ പഠനത്തിന് അനുമതി നൽകിയിരുന്നു.
 
ഒരു വ്യക്തിക്ക് കൊവാക്സിന്റേയും കൊവീഷീൽഡിന്റെയും മിശ്രിതം നൽകാമോ എന്നതായിരുന്നു പഠനത്തിന് വിധേയമാക്കിയത്. തുടർന്ന് ക്ലിനിക്കൽ പരീക്ഷണം നടത്താൻ അനുമതി നൽകാൻ സബ്ജക്ട് എക്സ്പേർട്ട് കമ്മിറ്റി ശുപാർശ ചെയ്തു. തുടർന്ന് നടത്തിയ പരീക്ഷണത്തിലാണ് ഫലം പുറത്തുവന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍