സംസ്ഥാനത്ത് തിങ്കളാഴ്‌ച മുതൽ വാക്‌സിനേഷൻ യജ്ഞം, സ്വകാര്യമേഖലയ്‌ക്ക് 20 ലക്ഷം ഡോസ് വാക്‌സിൻ

ഞായര്‍, 8 ഓഗസ്റ്റ് 2021 (08:39 IST)
സംസ്ഥാനത്ത് ഈ മാസം 9 മുതൽ 31 വരെ വാക്‌സിനേഷൻ യജ്ഞം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി വാക്‌സിനേഷൻ വർധിപ്പിക്കും. അവസാന വർഷ യുജി,പിജി വിദ്യാർത്ഥിക‌ൾക്കും എൽപി,യു‌പി സ്കൂൾ അധ്യാപകർക്കും വാക്‌സിനേഷൻ പൂർത്തികരിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
ഇതിനെ തുടർന്ന് സ്വകാര്യമേഖലയ്ക്ക് കൂടുതൽ വാക്‌സിൻ ലഭ്യമാക്കാൻ തീരുമാനമായി. ഇതിനായി സംസ്ഥാന സർക്കാർ 20 ലക്ഷം ഡോസ് വാക്‌സിനുകൾ നൽകി സ്വകാര്യ ആശുപത്രികൾക്ക് അതേനിരക്കിൽ നൽകും. സ്വകാര്യ ആശുപത്രികളിലൂടെ എത്ര വാക്‌സിൻ വിതരണം ചെയ്യാൻ കഴിയും എന്നത് കണക്കാക്കിയായിരിക്കും വിതരണമുണ്ടാവുക.
 
വാണിജ്യ സ്ഥാപനങ്ങൾക്കും പൊതു സംഘടനകൾക്കും പ്രദേശത്തെ ആശുപത്രികളുമായി സഹകരിച്ച് വാക്‌സിനേഷൻ നടത്താവുന്നതാണ്.ഇതിനുള്ള സൗകര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കി‌നൽകണം. മുതിർന്ന പൗരന്മാർക്കുള്ള വാക്‌സിനേഷൻ ഓഗസ്റ്റ് 15നുള്ളീൽ കൊടുത്തു തീർക്കും. 60 വയസ് കഴിഞ്ഞവർക്കുള്ള ആദ്യഡോസാണ് പൂർത്തിയാക്കുക. കിടപ്പുരോഗികൾക്ക് വീട്ടിലെത്തിയാണ് വാക്‌സിൻ നൽകുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍