18 വയസിന് മുകളിലുള്ള എല്ലാവർക്കും ഇന്ന് മുതൽ ബൂസ്റ്റർ ഡോസ് വാക്‌സിൻ

Webdunia
ഞായര്‍, 10 ഏപ്രില്‍ 2022 (08:50 IST)
പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് കരുതൽ വാക്‌സിൻ ഇന്ന് മുതൽ സ്വീകരിക്കാം. മുൻഗണന പട്ടികയിൽ ഉള്ളവർക്കൊഴിക് എല്ലാവർക്കും സ്വകാര്യവാക്സിൻ വിതരണകേന്ദ്രങ്ങൾ വഴിയാണ് വാക്സിൻ വിതരണം. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത്  മാസം തികഞ്ഞവർക്ക് നേരത്തെ എടുത്ത അതേ വാക്‌സിൻ തന്നെ കരുതൽ ഡോസായി എടുക്കാം. ഇതിനാൽ കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.
 
കൊവാക്സിൻ, കൊവിഷീൽഡ് ഡോസുകൾക്ക് 225 രൂപയാണ് ഈടാക്കുക.  സർവീസ് ചാർജായി പരമാവധി 150 രൂപയെ ഈടാക്കാൻ പാടുള്ളു എന്ന് സർക്കാർ നിർദേശമുണ്ട്. വയസ് പിന്നിട്ട് എല്ലാ ഇന്ത്യൻ പൗരൻമാർക്കും കൊവിഡ് ബൂസ്റ്റ‍ർ ഷോട്ടുകൾ നൽകാനുള്ള സർക്കാർ തീരുമാനത്തെ തുടർന്നാണ് വാക്‌സിൻ കമ്പനികൾ നിരക്ക് കുത്തനെ കുറച്ചത്.നേരത്തെ കൊവീഷിൽഡ് 600 രൂപയ്ക്കും കൊവാക്സീൻ 1200 രൂപയ്ക്കുമാണ് സ്വകാര്യ ആശുപത്രികൾക്ക് വിതരണം ചെയ്തിരുന്നത്. ഇത് 500 രൂപയ്ക്ക് താഴെ ഇനി ലഭ്യമാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article