സംസ്ഥാനത്തെ ഈ പഞ്ചായത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 83.33 ശതമാനം!

ശ്രീനു എസ്

തിങ്കള്‍, 10 മെയ് 2021 (11:42 IST)
തൃശൂര്‍ ആതിരപ്പള്ളി പഞ്ചായത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 83.33 ശതമാനം. ഇവിടെ 18 പേരെ പരിശോധിച്ചതില്‍ 15 പേര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വളരെ കുറച്ച് പരിശോധനകള്‍ നടത്തുന്നതിനാലാണ് ടിആര്‍പി ഇത്രയധികം വര്‍ധിച്ചതെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. നിലവില്‍ പഞ്ചായത്ത് അടച്ചിട്ടിരിക്കുകയാണെന്നും കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
 
അതേസമയം ഗുരുവായൂര്‍ നഗരസഭ, വാടാനപ്പിള്ളി, ചൊവ്വന്നൂര്‍, കടപ്പുറം പഞ്ചായത്തകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 60 ശതമാനത്തിനു മുകളിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍