കൊവിഡ്: ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രം മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതിയെന്ന് നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 20 ജനുവരി 2022 (08:26 IST)
കൊവിഡ് സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്നുണ്ടായേക്കും. വൈകുന്നേരം അഞ്ചുമണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന കൊവിഡ് അവലോകന യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടാകുന്നത്. വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കുന്നവരുടെ എണ്ണം 50 ല്‍ നിന്നും കുറച്ചേക്കും. കൂടാതെ വരാന്ത്യ ലോക്ഡൗണും രാത്രികാല കര്‍ഫ്യുവും നിലവില്‍ വന്നേക്കും. 
 
രോഗികളെ കൊണ്ട് ഇപ്പോള്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികള്‍ നിറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് കിടത്തി ചികിത്സിക്കുന്നവരുടെ എണ്ണം കൂടുന്നു. നിലവില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രം മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍