കൊവിഡ് ഭാവിയിൽ ജലദോഷം പോലെ സീസണലായി വരുന്ന രോഗം മാത്രമാകും: പഠനം

Webdunia
ബുധന്‍, 13 ജനുവരി 2021 (18:53 IST)
കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസ് മനുഷ്യരിൽ സാധാരണമായ ജലദോഷത്തിനെ പോലെ സാധാരണമാകുമെന്ന് പഠനം. കൊവിഡ് പകർച്ചവ്യാധിയാകുമ്പോൾ മിക്ക ആളുകളും കുട്ടിക്കാലത്ത് വൈറസിനെ അഭിമുഖീകരിക്കുന്ന അവസ്ഥയെത്തും. അപ്പോഴാണ് അത്തരമൊരു അവസ്ഥയിലെത്തുക.
 
സയന്‍സ് ജേണലില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സാധാരണ ജലദോഷമുണ്ടാക്കുന്ന നാല് തരം കൊറോണ വൈറസുകളിലും കോവിഡ് 19-ന് കാരണമായ സാര്‍സ് കോവിലും നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം ഗവേഷകർ കണ്ടെത്തിയത്.കോവിഡ് 19-ന് കാരണമായ സാര്‍സ് കോവ് 2 അണുബാധ മൂലമുള്ള മരണം മറ്റ് സീസണല്‍ രോഗങ്ങളേക്കാള്‍ താഴെയാകുമെന്നും(.01%) പഠനം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article