ഇന്ത്യയില്‍ സജീവ കൊവിഡ് കേസുകള്‍ കാല്‍ലക്ഷത്തിലേക്ക് ചുരുങ്ങുന്നു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (14:19 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 1542. ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കൂടാതെ സജീവ കേസുകള്‍ കാല്‍ ലക്ഷത്തിലേക്ക് ചുരുങ്ങുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 
 
നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 26,449 ആണ്. അതേസമയം രാജ്യത്തെ മരണ നിരക്ക് 528913 ആയിട്ടുണ്ട്. എട്ടുമരണങ്ങളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article