കൊവിഡ് 28 ജില്ലകളില്‍ ഗുരുതരം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ശതമാനത്തിന് മുകളില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 5 ജനുവരി 2022 (17:06 IST)
എട്ടുദിവസം കൊണ്ട് രാജ്യത്ത് കൊവിഡ് കണക്ക് 6.3 ഇരട്ടിയായി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിദിന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിലെത്തിയിട്ടുണ്ട്. 
 
അതേസമയം എട്ടുസംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍, ദില്ലി, കേരളം, തമിഴ്‌നാട്, കര്‍ണാടക, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ജാഗ്രത നിര്‍ദേശം. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള 28 ജില്ലകളിലെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനമായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍