കോവിഡ് നിയമലംഘനം: ആലപ്പുഴ ജില്ലയില്‍ 18 പേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

ഞായര്‍, 10 ജനുവരി 2021 (11:29 IST)
ആലപ്പുഴ: കോവിഡ് പ്രോട്ടോകോള്‍ ലംഘനവുമായി ബന്ധപ്പെട്ടു ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം പതിനെട്ടു പേരെ അറസ്‌റ് ചെയ്തു. ഈയിനത്തില്‍ ആകെ 27 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിനൊപ്പം മാസ്‌ക് ധരിക്കാത്തതിന് 91  പേര്‍ക്കെതിരെയും നടപടിയെടുത്തു.
 
ഇതിനൊപ്പം സാമൂഹിക അകലം പാലിക്കാത്തതിന് 237 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ജില്ലയിലെ വിവിധ കണ്ടെയ്ന്‍മെന്റ് സോണുകളിലെ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
 
ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ഹൗസ്ബോട്ടുകള്‍  എന്നിവിടങ്ങളില്‍ കോവിഡ്  മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍