സൗജന്യ വാക്‌സിൻ നയം: 44 കോടി ഡോസ് വാക്‌സിന് കേന്ദ്രം ഓർഡർ നൽകി

ചൊവ്വ, 8 ജൂണ്‍ 2021 (19:26 IST)
18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ചതിന് പിന്നാലെ 44 കോടി ഡോസ് വാക്‌സിന് ഓർഡർ നൽകി കേന്ദ്രസർക്കാർ. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 25 കോടി ഡോസ് കോവിഷീൽഡിനും ഭാരത് ബയോടെകിൽ നിന്ന് 19 കോടി ഡോസ് കോവാക്സിനുമാണ് ഓർഡർ നൽകിയത്.
 
രണ്ട് വാക്‌സിൻ നിർമാതാക്കൾക്കും കേന്ദ്രം ഇതിനോടകം നൽകിയ ഓർഡറുകൾക്ക് പുറമെയാണിത്. ഘട്ടംഘട്ടമായി 2021 ഡിസംബറിനുള്ളിൽ 44 കോടി ഡോസും ലഭ്യമാകും.കോവാക്സിനും കോവിഷീൽഡിനും പുറമേ ബയോളജിക്കൽ ഇ കമ്പനിയുടെ 30 കോടി ഡോസ് വാക്സിനും കേന്ദ്രം ഓർഡർ നൽകിയിട്ടുണ്ട്. ഇത് സെപ്‌റ്റംബറോടെയാകും രാജ്യത്ത് ലഭ്യമാകുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍