പാരസെറ്റമോള്‍ തന്ന് സഹായിക്കണം, ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ലോകരാജ്യങ്ങള്‍

ജോര്‍ജി സാം

വെള്ളി, 10 ഏപ്രില്‍ 2020 (13:31 IST)
ഹൈഡ്രോക്‍സി ക്ലോറോക്വിനിന് പിന്നാലെ പാരസെറ്റമോള്‍ തന്ന് സഹായിക്കണമെന്ന ആവശ്യവുമായി ഇന്ത്യയ്ക്ക് മുന്നിലേക്ക് ലോകരാജ്യങ്ങള്‍. ലോകത്ത് പാരസെറ്റമോള്‍ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന രാജ്യം എന്ന നിലയിലാണ് ലോകരാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചിരിക്കുന്നത്.
 
യുകെ, അമേരിക്ക, കാനഡ, ദക്ഷിണ കൊറിയ, ശ്രീലങ്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പാരസെറ്റമോളിന് ഓര്‍ഡറുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ എല്ലായിടത്തേക്കും പാരസെറ്റമോള്‍ കയറ്റുമതി ഇപ്പോള്‍ സാധ്യമല്ല.
 
എന്നാല്‍ കൊറോണ വൈറസ് ബാധ രൂക്ഷമായ യു കെയിലേക്ക് പാരസെറ്റമോള്‍ കയറ്റുമതിക്കുള്ള അനുമതി നല്‍കിയിട്ടുണ്ട്. 
 
5600 മെട്രിക് ടണ്‍ പാരസെറ്റമോള്‍ ആണ് പ്രതിമാസം ഇന്ത്യ ഉത്‌പാദിപ്പിക്കുന്നത്. ഇതില്‍ ആഭ്യന്തര ആവശ്യം പ്രതിമാസം 200 മെട്രിക് ടണ്‍ മാത്രമാണ്. ബാക്കിയുള്ളവ കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍