പ്രാഥമിക സമ്പര്‍ക്കം വഴി രോഗസാധ്യത കൂടുതലുള്ളവര്‍ 14 ദിവസം റൂം

ശ്രീനു എസ്

ബുധന്‍, 21 ഏപ്രില്‍ 2021 (17:04 IST)
പ്രാഥമിക സമ്പര്‍ക്കം വഴി രോഗസാധ്യത കൂടുതലുള്ളവര്‍ 14 ദിവസം റൂം ക്വാറന്റൈന്‍. ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടണമെന്നാണ് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കില്‍ എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുക. ഫലം നെഗറ്റീവ് ആണെങ്കിലും തുടര്‍ന്ന് 7 ദിവസം കൂടി ക്വാറന്റൈന്‍ തുടരേണ്ടതാണ്
 
അതേസമയം രോഗം വരാന്‍ സാധ്യത കുറവുള്ള പ്രാഥമിക സമ്പര്‍ക്കത്തിലുള്ള 14 ദിവസം അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം, ചുമയക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വ മര്യാദകള്‍ പാലിക്കുക തുടങ്ങിയവ കര്‍ശനമായി പാലിക്കുകയും ചെയ്യുക. കല്യണം, മറ്റ് ചടങ്ങുകള്‍, ജോലി, സന്ദര്‍ശനങ്ങള്‍ തുടങ്ങിയ സാമൂഹിക ഇടപെടലുകള്‍ ഒഴിവാക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍