ബേക്കഡ് പലക് കോണ്‍

WD
പുതിയ വിഭവങ്ങള്‍ പരീക്ഷിച്ചു നോക്കുക രസകരമല്ലേ. നാവിന്‍റെ രുചിയെ ത്രസിപ്പിക്കാന്‍ ഇതാ ഒരു പുതിയ വിഭവം.

ചേര്‍ക്കേണ്ട

പലകും കോണും - ഒരു കപ്പ്
ചൂടാക്കി നുറുക്കിയ സ്പിനാച്ച് - രണ്ടു കപ്പ്
എണ്ണ - രണ്ടു സ്പൂണ്‍
ജീരകം - ഒരു സ്പൂണ്‍
അരിഞ്ഞ സവാള - കാല്‍ കപ്പ്
ഉപ്പ് - ആവശ്യത്തിന്
കുരുമുളകു പൊടി - നാലു സ്പൂണ്‍
മൈദ - മൂന്ന് സ്പൂണ്‍
പാല്‍ - രണ്ടു കപ്പ്
പാല്‍ക്കട്ടി പൊടിയാക്കിയത് - ഒരു കപ്പ്


ഉണ്ടാക്കേണ്ടവിധം.

എണ്ണ ചൂടാക്കുക, ജീരകം ചേര്‍ക്കുക. പുറകേ സവാളയും ചേര്‍ത്ത് നന്നായി ചൂടാക്കുക. ഇതിലേക്ക് പാലകും കോണും ചേത്ത് ഇളക്കുക. നന്നായി യോജിപ്പിച്ച ശേഷം മൈദയും ചേര്‍ത്തിളക്കുക. നിറം മാ‍റുമ്പോള്‍ പാല്‍ ഒഴിച്ച് കുറച്ചു നേരം കഴിഞ്ഞ് ഉപ്പും കുരുമുളകു പൊടിയും ചേര്‍ക്കാം. അടുപ്പത്തു നിന്ന് ഇറക്കിവച്ച ശേഷം പാല്‍ക്കട്ടി പൊടി വിതറുക. എന്നിട്ട് ചൂടാക്കി വച്ചിരിക്കുന്ന അവനില്‍ അര മണിക്കൂര്‍ നേരം വയ്ക്കുക.

വെബ്ദുനിയ വായിക്കുക