പുഴുങ്ങിയ മുട്ടയുടെ തോട് പൊളിക്കാന്‍ ബുദ്ധിമുട്ടാറുണ്ടോ?

രേണുക വേണു
ശനി, 20 ജൂലൈ 2024 (14:15 IST)
പുഴുങ്ങിയ മുട്ട ഇഷ്ടമില്ലാത്തവരായി നമ്മളില്‍ ആരും ഉണ്ടാകില്ല. ശരീരത്തിനു ആവശ്യമായ ഏറെ പോഷകങ്ങള്‍ പുഴുങ്ങിയ മുട്ടയില്‍ നിന്ന് ലഭിക്കുന്നു. അതേസമയം പുഴുങ്ങിയ മുട്ടയുടെ തോട് കളയുന്നത് ചെറിയൊരു ടാസ്‌ക് തന്നെയാണ്. പുഴുങ്ങിയെടുത്ത മുട്ടയുടെ തോട് അതിവേഗം കളയാന്‍ ചില പൊടിക്കൈകള്‍ ഉണ്ട് 
 
മുട്ട പുഴുങ്ങാന്‍ വയ്ക്കുന്ന വെള്ളത്തില്‍ അല്‍പ്പം വിനാഗിരി ഒഴിക്കുന്നത് നല്ലതാണ് 
 
നാല് കപ്പ് വെള്ളത്തിന് ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരിയാണ് ഒഴിക്കേണ്ടത് 
 
മുട്ട പുഴങ്ങിയ ശേഷം ഐസ് ക്യൂബ് നിറച്ച വെള്ളത്തിലേക്ക് ഇട്ട് വയ്ക്കുന്നതും അതിവേഗം തോട് പൊളിയ്ക്കാന്‍ സഹായിക്കുന്നു 
 
വെള്ളത്തില്‍ ഇട്ട് തന്നെ മുട്ടയുടെ തോട് പൊളിയ്ക്കുന്നതാണ് എപ്പോഴും നല്ലത് 
 
പുഴുങ്ങുമ്പോള്‍ മുട്ടയുടെ മുകള്‍വശം വരെ മൂടുന്ന തരത്തില്‍ വെള്ളം ആവശ്യമില്ല. മുട്ടയേക്കാള്‍ താഴന്ന അളവില്‍ വെള്ളം മതി 
 
പുഴുങ്ങിയെടുത്ത മുട്ട നിലത്ത് തട്ടുകയും ഉരുട്ടുകയും ചെയ്യുമ്പോള്‍ അതിവേഗം തോട് കളയാവുന്ന രൂപത്തിലേക്ക് എത്തും 
 

അനുബന്ധ വാര്‍ത്തകള്‍

Next Article