ലാംബ് സ്റ്റിര്‍ ഫ്രൈ

WD
വ്യത്യസ്തത ഇഷ്ടപ്പെടാത്ത ആരാണുള്ളത്. അല്പം രുചിമാറ്റത്തിനായി ഇതാ ലാംബ് സ്റ്റിര്‍ ഫ്രൈ. പേര് കേള്‍ക്കുമ്പോള്‍ ഉണ്ടാക്കാന്‍ അധിക സമയമെടുക്കുന്ന ഒരു വിഭവമാണെന്ന് തോന്നിയേക്കാം. എന്നാല്‍, ഇത് പാകം ചെയ്യുക വളരെ ലളിതമാണ്.

ചേര്‍ക്കേണ്ട

ആട്ടിറച്ചി (ഇളയത്) - 500 ഗ്രാം (ഇത് നന്നായി അരിഞ്ഞെടുക്കണം)

വെളുത്തുള്ളി, കരയാമ്പൂവ് - ഒരെണ്ണം വീതം

ചോളമാവ്-ഒരു ടീസ്പൂണ്‍

ഇഞ്ചി-ഒരു ടീസ്പൂണ്‍ (നന്നായി നുറുക്കിയത്)

വൈന്‍ വിനീഗര്‍-രണ്ട് ടീസ്പൂണ്‍

സ്ലോയ സോസ്-രണ്ട് ടീസ്പൂണ്‍

ഉള്ളി-ഒരെണ്ണം (നന്നായി അരിഞ്ഞത്)

കാരറ്റ്-ഒരെണ്ണം( നീളത്തില്‍ അരിഞ്ഞെടുത്തത്)

കാപ്സിക്കം, ബീന്‍സ്, കാബേജ്, സെലറി(ഇതിലേതങ്കിലും‌) -ഒന്നരക്കപ്പ്

കൂണ്‍-ആറെണ്ണം

ചോളം മാവ്-രണ്ട് ടേബിള്‍ സ്പൂണ്‍

സോയ സോസ്-രണ്ട് ടേബിള്‍ സ്പൂണ്‍

എണ്ണ, ഉപ്പ്, വെള്ളം-മൂന്ന് ടേബിള്‍സ്പൂണ്‍

ഉണ്ടാക്കേണ്ട വിധം

ഇറച്ചിയില്‍ നിന്ന് മുഴുവന്‍ കൊഴുപ്പും നീക്കം ചെയ്യണം. ചെറുകഷണങ്ങാ‍യി മുറിക്കുക. എണ്ണ, സോസ്, വെള്ളം, ഉപ്പ്, കരയാമ്പൂവ് വിനഗര്‍ തുടങ്ങിയ ചേരുവകള്‍ ഇറച്ചിയുമായി യോജിപ്പിക്കുക. നന്നായി യോജിക്കാനായി ഒരു മണിക്കൂര്‍ വയ്ക്കണം. കാരറ്റ് 3 മിനിട്ട് നന്നായി ചൂടാക്കുക. പിന്നീട് തണുത്ത വെള്ളത്തില്‍ മുക്കിയിടണം. ഇനി വെള്ളം ഊറ്റി കളയുക. തുടര്‍ന്ന് ഫ്രൈ പാന്‍ ചൂടാക്കി എണ്ണ ഒഴിക്കുക. നന്നായി ചൂടാകുമ്പോള്‍ ഇറച്ചിയുടെ കാല്‍ ഭാഗം ഫ്രൈയിംഗ് പാനിലോട്ട് ഇടുക. നന്നായി ഇളക്കിയ ശേഷം വേവുമ്പോള്‍ സ്പൂണ്‍ ഉപയോഗിച്ച് ഇറച്ചി മാറ്റുക. ഇത് എണ്ണ വാര്‍ന്ന് പോകാനായി അടിവശത്ത് ദ്വാരങ്ങളുള്ള പാത്രത്തിലേക്ക് മാറ്റുക. ഇനി എണ്ണ വീണ്ടും ചൂടാക്കി ബാക്കിയുള്ള ഇറച്ചി പല ഭാഗങ്ങളായി വേവിക്കുക.

ചൂട് കുറച്ച് ഉള്ളി ഏതാനും മിനിട്ട് ചൂടാക്കുക. തുടര്‍ന്ന് കാബേജോ, കാപ്സിക്കമോ, സെലറിയോ ഫ്രയിംഗ് പാനില്‍ വെള്ളത്തോടൊപ്പം ചൂടാക്കുക. ഇത് മൂടി വച്ച് ഒന്നോ രണ്ടോ മിനിട്ട് ചൂടാക്കിയാല്‍ മതിയാകും. മൂടി മാറ്റി കാരറ്റ് കഷണങ്ങള്‍ ഇടുക. ഇനി കൂണ്‍ കക്ഷണങ്ങളാക്കിയത് ചേര്‍ത്ത് ഒന്നോ രണ്ടോ മിനിട്ട് വേവിക്കുക. ഇതിന് ശേഷം ഇറച്ചി ഫ്രയിംഗ് പാനിലോട്ട് ഇടുക. ചൂടാകുമ്പോള്‍ എല്ലാം കൂടി ചേര്‍ത്ത് ഇളക്കുക.

വെബ്ദുനിയ വായിക്കുക