ധ്രുവങ്കള്‍ 16 ഞെട്ടിച്ചു, കാര്‍ത്തിക് നരേന് മമ്മൂട്ടിയുടെ ഡേറ്റ്? !

Webdunia
ബുധന്‍, 15 ഫെബ്രുവരി 2017 (20:45 IST)
തമിഴകമാകെ ഇപ്പോള്‍ ധ്രുവങ്കള്‍ 16 തരംഗമാണ്. 21 വയസുള്ള ഒരു സംവിധായകന്‍ തമിഴ് ഇന്‍ഡസ്ട്രിയെയാകെ തന്‍റെ ആദ്യചിത്രം കൊണ്ടുതന്നെ ഞെട്ടിച്ചിരിക്കുകയാണ്. റഹ്‌മാന്‍ നായകനായ ഈ സസ്പെന്‍സ് ത്രില്ലര്‍ വന്‍ ഹിറ്റായി മാറിയതിനൊപ്പം തമിഴ് താരങ്ങളെല്ലാം കാര്‍ത്തിക് നരേന് ഡേറ്റ് നല്‍കാന്‍ മത്സരിക്കുകയാണ്.
 
കാര്‍ത്തിക് നരേന്‍റെ അടുത്ത സിനിമ ‘നരകശൂരന്‍’ ചിത്രീകരണം ഉടന്‍ ആരംഭിക്കുകയാണ്. അരവിന്ദ് സ്വാമിയും നാഗചൈതന്യയുമാണ് ഈ സിനിമയിലെ താരങ്ങള്‍. മലയാളത്തില്‍ നിന്ന് ഒരു യുവതാരം അതിഥിവേഷത്തില്‍ എത്തുമെന്നും കേള്‍ക്കുന്നു.
 
കഴിവ് തെളിയിക്കുന്ന പുതിയ സംവിധായകരെ തേടിപ്പിടിച്ച് അവരുമൊത്ത് പ്രൊജക്ട് പ്ലാന്‍ ചെയ്യുന്നതില്‍ വിദഗ്ധനാണ് മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. അദ്ദേഹവും കാര്‍ത്തിക് നരേന്‍ എന്ന പുതിയ സംവിധായകന്‍റെ ഉദയം സസൂക്‍ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. ഉടന്‍ തന്നെ മമ്മൂട്ടിയെ നായകനാക്കി കാര്‍ത്തിക് നരേന്‍ ഒരു പ്രൊജക്ട് പ്രഖ്യാപിക്കുമോ? കാത്തിരിക്കാം.
Next Article